School Alumni meet 2022 May 14
ഇന്നലെ ഞങ്ങളുടെ സ്കൂൾ get together ആയിരുന്നു. ഞാൻ 26 വർഷങ്ങൾക്കു ശേഷം സ്കൂളിലോട്ട് തിരിച്ചുപോയി.
Last പോയത് എൻറെ കല്യാണത്തിൻറെ ക്ഷണക്കത്ത് ടീച്ചേഴ്സിന് കൊടുക്കാനായിരുന്നു.
സ്കൂളിന് 30 വർഷമായി ഒരു അലുമിനി അസോസിയേഷൻ ഉണ്ടായിരുന്നില്ല… അത് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ എന്നെ എൻറെ batchൻറെ representative ആകുവാൻ juniors ക്ഷണിച്ചു….
(ഇത് ഒരു രണ്ടു- മൂന്ന് കൊല്ലം മുമ്പാണ്…
പ്രളയ സമയത്തൊക്കെ അവർ കഠിനമായി പ്രവർത്തിച്ചിട്ടുണ്ട്…)
സ്കൂൾ Alumni meet നടത്തുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഒരു സന്തോഷം തോന്നി. ഞങ്ങളുടെ class meet ചെയ്യണം എന്ന് വിചാരിച്ചിട്ട് നടന്നിട്ടില്ലായിരുന്നു.
Alumni meet മുന്നോടിയായി ഞങ്ങളുടെ representative WhatsApp ഗ്രൂപ്പിൽ, ഒരു ദിവസം ഒരു മെസ്സേജ് വന്നു….വീഡിയോ എഡിറ്റ് ചെയ്യാൻ അറിയുന്നവർ ആരെങ്കിലുമുണ്ടോ എന്ന്.
സ്കൂൾ വിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ എൻറെ വിവാഹമായിരുന്നു… അതുകൊണ്ടുതന്നെ ഞാൻ കാര്യമായിട്ട് ഒന്നും പഠിച്ചിട്ടില്ല…. കോളേജിൽ പോയിട്ടേയില്ല എന്ന് വേണമെങ്കിൽ പറയാം…കഷ്ടി ഒരുവർഷം പോകുമ്പോഴേക്കും ആണല്ലൊ കല്യാണമാകുന്നത്.
ഒരു പ്രൊഫഷണൽ കോളിഫിക്കേഷന്നുമില്ല…ഒരു BA മകൾ ജനിച്ച ശേഷം IGNOU വിൽ നിന്നും എടുത്തു..
സ്വന്തമായി സമ്പാദ്യം ഇല്ല...... എന്നു തന്നെ പറയാം.
വെറുതെ ഒരു ഭാര്യ …അമ്മ…. ഇതാണ് എൻറെ മേൽവിലാസം.
കുട്ടികൾ രണ്ടും വലുതായപ്പോൾ കുറേസമയം കയ്യിൽ കിട്ടി… അങ്ങനെ അടുത്തുള്ള അമ്പലത്തിലെ social media handle ചെയ്യാൻ തുടങ്ങി….(Ernakulathappan Temple Complex on Facebook, Instagram and youtube)
അതിനുവേണ്ടി ഫോട്ടോഗ്രാഫിയും, വീഡിയോ ഗ്രാഫിയും, വീഡിയോ എഡിറ്റിങ്ങും സ്വന്തമായി തന്നെ പഠിച്ചു…അതുകൊണ്ടുതന്നെ സ്കൂളിന് വേണ്ടി ഒരു വീഡിയോ ചെയ്യാൻ പറ്റും എന്ന ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു.
ആ വീഡിയൊ ഉണ്ടാക്കി കൊടുത്തപ്പോൾ ഉള്ള സംതൃപ്തി. അത് പറഞ്ഞറിയിക്കാൻ പറ്റില്ല.video link . (All images and videos were provided)
തൃശൂർ പൂരം കഴിഞ്ഞ് മൂന്നു ദിവസത്തിൽ ആയിരുന്നു ഈ alumni meet - ശനിയാഴ്ച.
ഞങ്ങളുടെ batch ഗ്രൂപ്പിൽ അധികമാർക്കും ആവേശം ഉണ്ടായിരുന്നില്ല. കുട്ടികളുടെ പഠിപ്പ്, ജോലിത്തിരക്ക്, അങ്ങനങ്ങനെ….
Nimmy bangaloreൽ നിന്നും വരാം എന്ന് ഉറപ്പിച്ചു പറഞ്ഞു… Andrew Dubaiയിൽ നിന്നും എത്തും എന്നും പറഞ്ഞു. ഞാൻ പിന്നെ അടുത്ത District ആയതു കാരണം ഉറപ്പായിട്ടും പോകും എന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നു!
80 പേരുള്ള classൽ നിന്നും ചുരുക്കം മൂന്നാല് പേര് മാത്രം? ഹാ ! സാരമില്ല അത്രയും എങ്കിൽ അത്ര.
പിന്നെ ഒരു ആഗ്രഹമുണ്ടായിരുന്നു ആരെങ്കിലുമൊക്കെ surprise ആയിട്ട് വരും എന്ന്. തൃശ്ശൂരിൽ തന്നെ താമസിക്കുന്ന ഒരു 10-12 പേരുണ്ട് …അവരിൽ ആരെങ്കിലുമൊക്കെ വരുമായിരിക്കും…
ഒരു ശുഭാപ്തി വിശ്വാസം….അതല്ലേ എല്ലാം?😉
വന്നാലും കൊള്ളാം വന്നില്ലെങ്കിലും കൊള്ളാം ഞങ്ങൾ മൂന്നുപേരും കൂടി തീരുമാനിച്ചു… നമുക്ക് അടിച്ചു പൊളിക്കാം എന്ന്.
ശനിയാഴ്ച നേരം വെളുത്തു.
നെഞ്ചിൽ ഒരു ഇടിപ്പ്….
ഒരു നേരിയ സന്തോഷം പൂവിരിഞ്ഞു….ഉച്ചയ്ക്ക് ശേഷമായിരുന്നു സമയം….1.30 pm to 5.30 pm.
12.30 ആവുമ്പോഴേക്കും ഞാൻ റെഡി!
ഭാഗ്യം കൊണ്ട് എൻറെ ഭർത്താവ് എൻറെ കൂടെ ഉണ്ടായിരുന്നില്ല! അല്ലെങ്കിൽ എന്നെ കളിയാക്കിയേനെ… (ഇത്രയും ഉത്സാഹത്തോടെ ഞാൻ ഇതുവരെ ഡ്രസ്സ് ചെയ്തിട്ടില്ല….Australiaയിൽ ഉള്ള മോളാണ് എൻറെ ഡ്രസ്സ് തീരുമാനിച്ചു തന്നത്.
അമ്മ ഈ ചുരിദാർ ഇട്ടാൽ മതി ഈ കമ്മൽ ഇടണം എന്നൊക്കെ പറഞ്ഞു തന്നു…)
ഞാൻ തന്നെ ആണ് വണ്ടി ഓടിച്ച് സ്കൂളിലോട്ട് പോയത്. എന്തെന്നറിയില്ല പണ്ട് എൻറെ സ്കൂൾ ബസ് പോകുമായിരുന്ന അതേ റൂട്ടിൽ കൂടി തന്നെ എൻറെ വണ്ടിയും പോയുള്ളൂ.….ഒരു ആവശ്യവുമില്ലാതെ രണ്ട് മൂന്ന് കിലോമീറ്റർ വെറുതെ ഉള്ള ചുറ്റൽ.😃
പൂച്ചട്ടിയിൽ ആണ് ഞങ്ങളുടെ സ്കൂൾ.
ആ തിരിവിൽ എത്തുമ്പോഴേക്കും എൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.ഇപ്പോഴും ഇതുവരെയും രണ്ട് ദിവസമായിട്ടും ഇനിയും ആ ചിരി മാഞ്ഞിട്ടില്ല…
സ്കൂൾ ഗ്രൗണ്ടിലാണ് കാർ പാർക്ക് ചെയ്യേണ്ടതെന്ന് പറഞ്ഞു…. അവിടെ ദാ നിൽക്കുന്നു നിരനിരയായി വമ്പൻ കാറുകൾ….
അതിനിടയിൽ ഞാൻ എൻറെ കുഞ്ഞൻ കാറിന് പാർക്ക് ചെയ്തു.. പിന്നെ പുറത്തിറങ്ങി ഒരു ഓട്ടം…. എന്തിനാ ഓടിയെ എന്ന് എനിക്കറിയില്ല…
പക്ഷേ ഭയങ്കര തിടുക്കം ആയിരുന്നു….
വേഗം പോകണം …എല്ലാം കാണണം.
ആദ്യം കണ്ടത് കുറച്ചു ചെറുപ്പക്കാരെ ആയിരുന്നു…. ഒരാളിനെ പൊലും എനിക്ക് അറിയില്ല…. പക്ഷേ അവരുടെ നടുക്ക് നിൽക്കുന്ന ആ ഒരു സുന്ദരി സ്ത്രീയെ എനിക്ക് നല്ലവണ്ണം അറിയാം… എൻറെ എട്ടാം ക്ലാസ്സിലെ ക്ലാസ് ടീച്ചറായ Teresa ടീച്ചർ….
“നീ എത്തിയോ?” അത് കേട്ടപ്പോൾ തന്നെ എന്തൊരു സന്തോഷം.
ആദ്യത്തെ സെൽഫി ടീച്ചറുമൊത്തായിരുന്നു.
അവിഘ്നമസ്തു😅
എന്നിട്ട് ടീച്ചർ എല്ലാവരോടും പറഞ്ഞു…. “ഒന്നും തന്നില്ല എന്ന് വേണ്ട ,ഇത് പിടിച്ചോളൂ”….
ഞങ്ങൾ കരുതി പണ്ടത്തെപ്പോലെ വല്ല chocolate ആയിരിക്കുമെന്ന്…. പക്ഷേ ബാഗിൻറെ ഉള്ളിൽനിന്നും പുറത്തുവന്നത് Lay’s packet ആയിരുന്നു…
എന്നിട്ട് ടീച്ചറുടെ ഒരു ഡയലോഗ്… “ഇത് എല്ലാർക്കും കിട്ടുന്ന ഭാഗ്യമല്ല…”
ഞാൻ വേഗം ഒരു ലേസ്സ് പാക്കറ്റ് തട്ടിമാറ്റി.😅
പിന്നെ ചുറ്റും നിൽക്കുന്ന ചെറുപ്പക്കാരോട് ചോദിച്ചു “നിങ്ങൾ ഒക്കെ ഏത് വർഷമാ pass out ആയത്?”
അതിൽ ഒരാളായിരുന്നു ഞങ്ങളുടെ alumni പ്രസിഡൻറ്. കുറെ പ്രാവശ്യം interact ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ട് അപ്പോഴാ കാണുന്നേ.
ദാ പിപ്പൊ എത്തി.
വെള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്ത്…
ഞങ്ങൾ രണ്ടുപേരും കൂടി തീരുമാനിച്ചു ക്ലാസ്മുറി ഒക്കെ പോയി കണ്ടിട്ട് വരാമെന്ന്…
ഞാൻ പഠിക്കുന്ന കാലത്ത് എൻറെ സ്കൂൾ വമ്പൻ ക്യാമ്പസ് അല്ലായിരുന്നു….കുറേ മരങ്ങളും ചെടികളും പച്ചപ്പും ഉള്ള സ്ഥലങ്ങൾ.…
വർഷങ്ങൾ പോകുന്തോറും കുട്ടികളുടെ എണ്ണം കൂടുന്നതിനൊത്ത് ക്ലാസ് മുറികളുടെ എണ്ണവും കൂടി…
കുറെ പുതിയ മുറികൾ ഇപ്പൊൾ പണിത് കൂട്ടിയിട്ടുണ്ട്….
പക്ഷേ assembly നടക്കുന്ന മുൻവശം അങ്ങനെതന്നെ.
എൻറെ മനസ്സിൽ ഒരു വലിയ മുറ്റം ആയിരുന്നു… ഇപ്പോൾ കണ്ടപ്പോൾ എന്തോ ചെറുതായത് പോലെ…
അടുത്തത് ഞങ്ങൾ ഞങ്ങളുടെ ക്ലാസ് മുറിയിലേക്ക് പോയി…. ബെഞ്ചിലിരുന്നു…
ഒരു ദീർഘശ്വാസം….
If only we could go back in time….
Corridor കൂടെ നടന്നു…
എല്ലായിടത്തും നിന്ന് ഫോട്ടോ എടുത്തു…
Nimmy ഒരു ബോംബിട്ടു …അവൾ വരുന്നില്ല എന്ന്… അവളെ പിക് ചെയ്യാനുള്ള സുജിത്ത് എത്തിയില്ല്യന്നൊ എന്തൊ…
എങ്ങിനെയെങ്കിലും എത്തണം എന്ന് ഞാനും ഫിലിപ്പും നിർബന്ധം പിടിച്ചു.
നോക്കട്ടെ എന്നായിരുന്നു അവളുടെ മറുപടി.
സമയം ദാ 2:00 അടുക്കാറായി… ആഡിറ്റോറിയം തപ്പിപ്പിടിച്ച് ഞങ്ങൾ അവിടെ എത്തി….
വലിയ ജോലി തിരക്കിലായിരുന്നു Andrew.
ഓടിപ്പോയി ഒരു ഫോട്ടോ എടുത്തു…
All around me people were hugging each other with joy… there was no gender bias…സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ കെട്ടിപ്പിടുത്തം ഒന്നും ഓർക്കാൻ പോലും വയ്യ….
ആ സമയത്തൊക്കെ ഒരു പയ്യൻറെ അടുത്ത് പോലും നീക്കാൻ പാടില്ലായിരുന്നു…
Shake hands പിന്നേ പറയേ വേണ്ടാ… നിഷിദ്ധം….
കാലം മാറിയ മാറ്റം….
Alumniയുടെ registration കൗണ്ടറിൽ പോയപ്പോൾ രണ്ട് കൊച്ചു കുട്ടികൾ ഉണ്ടായിരിന്നു…. അവരും alumni ആണുപോലും.
2017 pass out is alumni??🤣🤣
ഇവരുടെ കയ്യിൽ നിന്നും ഒരു keychainനും ഒരു പേനയും, പിന്നെ നെഞ്ചത്ത് (പേരും passout year എഴുതി) ഒട്ടിക്കാനായി ഒരു സ്റ്റിക്കറും കിട്ടി.
എവിടെ നോക്കിയാലും പരിചയമുള്ള കുറെ മുഖങ്ങൾ. ദേഹം വീർത്തിരിക്കാം താടി വളർന്നിരിക്കാം, പക്ഷേ എല്ലാവരുടെയും കണ്ണുകളിൽ ഉള്ള തിളക്കം….
ചുറ്റി നടക്കാൻ തുടങ്ങി.
നോട്ടം മുഴുവൻ എല്ലാവരുടെയും നെഞ്ചിലൊട്ടായിരുന്നു…🤣🤣
ഏതു വർഷം. എന്താ പേര്. എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരു ആഗ്രഹം.
ഞങ്ങളുടെ alumni വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ള കുറെ പേരെ ആദ്യമായിട്ട് കണ്ടു
ഇനി ആരെ പരിചയപ്പെടണമെന്ന് നോക്കിയപ്പോൾ… അതാരാ…. ഹേയ് അയാൾ ആവില്യ…. വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ലല്ലോ….
ഞങ്ങളുടെ കണ്ണ് കൂട്ടി മുട്ടിയപ്പോൾ, മുഖത്ത് വലിയ ഭാവ വ്യത്യാസം ഒന്നും കണ്ടില്ല… അയാൾ അല്ല….
പക്ഷേ രണ്ടാമത്തെ വട്ടം നോക്കിയപ്പോൾ എനിക്ക് ഉറപ്പായി… അത് തരുൺ തന്നെ…
കണ്ടിട്ട് കുറെ വർഷങ്ങളായി…
ചോദിച്ചേക്കാം …തരുൺ തന്നെയാണോ എന്ന്…
Excitement ഇല്ലാത്ത ഒരു മനുഷ്യൻ - ഹരീഷ് , എൻറെ ഭർത്താവ് - മാത്രമാണെന്നായിരുന്നു എൻറെ വിശ്വാസം.
തരുണും അതുപോലെതന്നെ…😃
ഒന്നുമില്ലെങ്കിലും സ്കൂളിൾ പഠിക്കുമ്പോൾ രണ്ടാൾക്കും അങ്ങോട്ടുമിങ്ങോട്ടും ഒരു ഇഷ്ടം ഉണ്ടായിരുന്നതല്ലേ? ഇത്തിരി ചിരിയൊകെ ആവാമായിരുന്നു.
എന്തായാലും ഒരു സെൽഫി എടുത്ത് അടുത്ത ആളെ തപ്പി ഇറങ്ങി…
ഫേസ്ബുക്ക് വഴി മാത്രം പരിചയമുള്ള അനിതയെ കണ്ടു…
പിന്നെ സുജിത്തിൻറെ ഏട്ടൻ (my junior) അജിത്തിനെ കണ്ടു…
എൻറെ അനിയൻറെ ബാച്ചിലെ കുറെ കുട്ടികളെ കണ്ടു…. എല്ലായിടത്തും സെൽഫി എടുക്കാൻ ഞാൻ മറന്നിട്ടില്ല കേട്ടോ!😅
അടുത്തത് കണ്ടത് ഒരു താരത്തിനെയാണ്…
ശബ്ദം കൊണ്ട് മനസ്സിനെ മയക്കുന്ന, എഴുത്തുകൊണ്ട് ഫേസ്ബുക്കിൽ കോലാഹലം സൃഷ്ടിക്കുന്ന…. Nisha… ഈ get together Host. (G)host according to her!🤣🤣
അപ്പോഴേയ്ക്കും ആരോ പറഞ്ഞു തെരേസ ടീച്ചർ എന്നെ വിളിക്കുന്നു എന്ന്. ടീച്ചർക്ക് ശ്രീ.ചിത്രൻ നമ്പൂതിരിപ്പാടിനെ എനിക്ക് പരിചയപ്പെടുത്തണം. 🙏🏻🙏🏻
“ഇത് അനു. എറണാകുളത്താണ്. …ഇനി നീ പറ.”
ഞാൻ അദ്ദേഹത്തിൻറെ അടുത്ത് എന്ത് പറഞ്ഞു പരിചയപ്പെടും?
അദ്ദേഹം ചോദിച്ചു “എന്ത് ചെയ്യുന്നു?”
“ഒരു വീട്ടമ്മയാണ് സാർ.
എനിക്ക് ആകെ ഉള്ള ഒരു achievement എൻറെ ടീച്ചർമാരെ ഒക്കെ ആദ്യം അമ്മൂമ്മ ആക്കിയത് ഞാനാണ് എന്നുള്ളത് മാത്രം.
ഈ schoolൽ ആദ്യം വിവാഹിതയായത് ഞാനാണ്.” എന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ പിന്നിൽ ഇരുന്നിരുന്ന ടീച്ചർമാർ എൻറെ ഒപ്പം ചിരിച്ചു.
“കുട്ടികൾ എന്തുചെയ്യുന്നു?” എന്ന് 103 വയസ്സുള്ള നമ്പൂതിരിപ്പാട് ചോദിച്ചപ്പോൾ എനിക്ക് തല ഉയർത്തി പറയാൻ പറ്റി.
“മൂത്തയാൾ Masters കഴിഞ്ഞ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ ആൾ ലണ്ടനിൽ പഠിക്കുന്നു.”
“ലണ്ടനിൽ എവിടെ പഠിക്കുന്നു?”
“London School of Economics.”
“ ഹോ! ഗംഭീരം. നല്ല കോളേജ് ആണ്…”
ഞാൻ അദ്ദേഹത്തിൻറെ കാൽ തൊട്ടു വന്ദിച്ചു.
അദ്ദേഹത്തിൻറെ ഒപ്പം ഒരു സെൽഫി എടുത്തു, എന്നിട്ട് അടുത്ത ആൾക്ക് വഴിമാറിക്കൊടുത്തു.
അതാ ഒരു സുന്ദരി…
ജ്യോതി ടീച്ചർ..... നീലനിറത്തിലുള്ള സാരിയുടുത്ത് വലിയ കണ്ണും ചുരുണ്ട മുടിയും ഉള്ള സുന്ദരി.
വിരിഞ്ഞ കണ്ണുകൾ , താമരയിതൾ പോലുള്ള കണ്ണുകൾ കാണണമെങ്കിൽ ഡാൻസ് ടീച്ചർ ജോതി മിസ്സിനെ കാണണം.ടീച്ചറുടെ അടുത്ത് പോയി ഞാൻ
പരിഭവം പറഞ്ഞു,"ഞങ്ങൾക്ക് ടീച്ചർ ആണ് കേരള സൗന്ദര്യത്തിൻറെ പ്രതീകം. ടീച്ചർ കേരള സാരി ഉടുത്ത് വരുമെന്ന് പ്രതീക്ഷിച്ചു ഞാൻ."
I could not believe that she had just become a grand mother! She has played an important part in the making of this Alumni. From the school end.
Rebin Sunny അസോസിയേഷൻറെ പ്രസിഡൻറെ കൂടെ ഫോട്ടോ എടുത്തില്ല എന്ന് അപ്പോഴാണ് ഓർമ വന്നത്….
ഫോട്ടോ എടുക്കുമ്പോൾ പിന്നിൽ നിന്നും ഒരു കുറുമ്പൻ ഞങ്ങൾക്ക് “കൊമ്പ്” വെച്ചു.
Sreehari....
He has been pivotal to the formation of this alumni. From the students side.
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ അമർനാഥിനെ കണ്ടിട്ടുണ്ടോ എന്നുപോലും സംശയം!
പക്ഷേ ഈ നടന്ന പ്രളയത്തിൽ തൃശ്ശൂർ വെയർഹൗസ്സിലോട്ട് എന്തോ സാധനം വേണം എന്ന് പറഞ്ഞപ്പോൾ, അവൻ ആയി സംസാരിക്കുകയും എൻറെ വീട്ടിൽ വന്ന് ആ സാധനം എടുത്തു കൊണ്ട് പോവുകയും ചെയ്തു… പിന്നീട് ഇപ്പോഴാണ് കാണുന്നതും പരിചയപ്പെടുന്നതും…
പിന്നെ കണ്ടത് രണ്ട് അനൂപിനെ. ഒരേ ബാച്ച് ഒരേ spelling! I am still confused!
ഇത്രയും ജൂനിയേഴ്സ് കണ്ടപ്പോൾ ഒരു ഡിപ്രഷൻ വന്നു… എന്നെക്കാളും മുതിർന്നവർ ടീച്ചർമാർ മാത്രമേയുള്ളൂവൊ , ഭഗവാനെ?
ദാ… അടുത്തിരിക്കുന്നു… school’s first batch 1991 pass out ആയ രണ്ട് ചേട്ടന്മാർ!
ആഹാ എന്ത് സന്തോഷം!😅😂😂
അപ്പോഴേക്കും സ്റ്റേജിൽ നിന്നും അനൗൺസ്മെൻറ് വന്നു എല്ലാരും ഇരിക്കുക program start ചെയ്യുവാൻ late ആയി എന്ന്.
Tharunൻറെ അടുത്ത് പോയിരുന്നു…
പക്ഷേ അപ്പോഴും കണ്ണുകൾ തിരയുകയായിരുന്നു…
തിരിഞ്ഞു നോക്കിയപ്പോൾ ,“അത് റാം അണ്ണാ അല്ലേ? ആൾ എപ്പോൾ ലണ്ടനിൽ നിന്നും വന്നു?"
He had just landed that morning and he made a beeline to school.
Amazing indeed!!
Excitement സഹിക്കാൻ വയ്യാണ്ട് കുറച്ചു video calls ചെയ്തു.
മഞ്ജുവിനൊട് സംസാരിക്കുമ്പോഴാണ് നിമ്മി എത്തുന്നത്…. നിമ്മിയെ കെട്ടിപിടിക്കണൊ, തുള്ളണൊ, മഞ്ജുവിനൊട് സംസാരിക്കണൊ എന്ന് അറിയില്ലായിരുന്നു. ആകെക്കൂടി ഒരു ശബ്ദകോലാഹലം.
അപ്പോഴാണ് സ്റ്റേജിൽ നിന്നും ഒരു announcement.
“Children, please be seated”
It took me a second to realise that our teacher was addressing us, these oldies, as children!
🥺🥺
ആദ്യം prayer ആയിരുന്നു…
ഞങ്ങളുടെ school prayer…
ഞങ്ങളും കൂടെ ചൊല്ലി …
26 വർഷം കഴിഞ്ഞു …ഇപ്പോഴും മറന്നിട്ടില്ല!
അതുകഴിഞ്ഞ് എല്ലാ dignitariesസും സ്റ്റേജിൽ നിന്നും സംസാരിക്കാൻ തുടങ്ങി…
ചിത്രൻ സാർ പറയുന്നത് കുറച്ചു കേട്ടു…
പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള പഴയ സ്വഭാവം തിരിച്ചു വന്നു. കലപില കലപില കലപില….
ഫിലിപ്പ് അപ്പോഴും എല്ലാവരെയും ക്ഷണിച്ചു കൊണ്ടിരിക്കുകയായിരുന്നു…
സുജിത്ത് വരുന്നത് ഉറപ്പായിരുന്നു…. പക്ഷേ അവസാന നിമിഷം എന്തോ വരാൻ ഒരു മടി…. ഞങ്ങളെല്ലാവരും ചീത്ത വിളിച്ചു…. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പ്രത്യക്ഷപ്പെട്ടു….
“നീ എഴുതുന്നതും പോസ്റ്റ് ഇടുന്നതും ഒക്കെ ഞാൻ കാണാറുണ്ട്… ഞാൻ അതിൻറെ അടിയിൽ ഒന്നും എഴുതാറില്ല അത്രയേ ഉള്ളൂ….”
സുജിത്ത് എന്നെ കണ്ടപ്പോൾ ആദ്യം പറഞ്ഞതാണിത്.
Andrew അപ്പോഴും കൗണ്ടറിൽ ഇരിക്കുകയായിരുന്നു.
Programൻറെ നടുക്ക് തിരിഞ്ഞ് നോക്കിയപ്പോൾ മായടീച്ചർ എത്തിയിരിക്കുന്നു.
ടീച്ചറുടെ അടുത്ത് പോയി എല്ലാവരുംകൂടി സെൽഫി എടുത്തു. പിന്നെ സതി ടീച്ചറിനെ (biology, she had suffered a stroke earlier) കുറിച്ച് അന്വേഷിച്ചു. ടീച്ചർ ഈ കൊല്ലം പൂരം പറ എഴുന്നള്ളത് ഇരുന്നു കണ്ടു എന്നാണ് മായ ടീച്ചർ പറഞ്ഞത്. Thank you, god. 🙏🏻
Rebin സ്റ്റേജിൽ നിന്നും പറയുകയുണ്ടായി alumni association നല്ലവണ്ണം വളർത്തിയാൽ അത് എല്ലാവർക്കും ഗുണകരമാണ് എന്ന്…. സത്യമല്ലേ?
എന്തായാലും സ്റ്റേജിലെ പ്രോഗ്രാം തീർന്നത് ഞങ്ങൾ അറിഞ്ഞില്ല.
ദാ വരുന്നു Jacob സാർ.
ഞങ്ങളുടെ ബാച്ച് ആയിരുന്നു ആദ്യത്തെ കോമേഴ്സ് option ഉള്ള ബാച്ച്. അതിനു മുമ്പ് സ്കൂളിൽ Biologyയും Maths മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Commerce students ഇരിക്കുവാൻ ഒരു ക്ലാസ് മുറി പോലും ഉണ്ടായിരുന്നില്ല. Biology ലാബിൻറെ മുന്നിൽ കുറച്ചു ബെഞ്ച് നിരത്തി അവിടെയായിരുന്നു അവരുടെ ആദ്യത്തെ ക്ലാസ് മുറി.
സാറിന് ആദ്യത്തെ ബാച്ചിലെ മിക്കവാറും കുട്ടികളുടെ പേര് ഓർമ്മയുണ്ടായിരുന്നു.
കോമേഴ്സ് സ്റ്റുഡൻറ് ആരും തന്നെ ഞങ്ങളുടെ ബാച്ചിൽ നിന്നും വന്നിട്ടുണ്ടായിരുന്നില്ല… കഷ്ടമായിപ്പോയി. Sir പോയ കൊല്ലം റിട്ടയർ ആയി എന്നു പറഞ്ഞു.
സാറിൻറെ Bass ശബ്ദത്തിലുള്ള Golden Ruleനെക്കുറിച്ച് സുജിത്ത് ഓർമ്മിച്ചു… സാറ് ആ rule ഇപ്പോഴും പറയുന്നുണ്ടോ? എന്ന് ചോദ്യം ചോദിച്ച് സ്വയം ഉത്തരവും ഒരു വളിച്ച ചിരിയോടെ പറഞ്ഞു, “അത് ബേസിക് ആണല്ലോ, അല്ലേ?”🤣🤣
ഞങ്ങളുടെ ബാച്ച് മേറ്റ് ആയ വിനീത ഇപ്പോൾ മുംബൈയിലാണ്. അവളുടെ അമ്മ ഞങ്ങളുടെ സ്കൂളിലെ ടീച്ചറും.
ടീച്ചർ മുംബൈയിൽ നിന്നും ഈ function വേണ്ടി മാത്രം ഇവിടെ എത്തി. ടീച്ചറിനെ ഞാൻ aunty എന്ന് വിളിച്ചു..😅
Sorry പറഞ്ഞപ്പോൾ സാരമില്ല മോളേ എന്ന് പറഞ്ഞ് ഒരു ചിരി തന്നു.
എല്ലാ ടീച്ചർസിനും momento കൊടുക്കേണ്ട സമയമായി. അതിനായി സീനിയേഴ്സിനെ വിളിച്ചു.എനിക്കും ഭാഗ്യമുണ്ടായി ഒരു ഗുരുവിന് കൊടുക്കാൻ.
അതുകഴിഞ്ഞ് സൈഡിൽ നിന്ന് സംസാരിക്കുന്ന സമയത്ത് Teresa ടീച്ചർക്ക് അനിത momento കൊടുക്കുന്നത് കണ്ടു. എല്ലാരും ഓടിക്കൂടി ടീച്ചറെ പൊതിഞ്ഞു.
തെരേസ ടീച്ചറാണ് താരം.
Padmaja teacher… ടീച്ചർ എന്നെ മറന്നിരുന്നു …ഞാൻ കയറി ഓർമിപ്പിച്ചു.. ടീച്ചർ ഇടയ്ക്ക് ഇടപ്പള്ളിയിലെ അനിയത്തിയുടെ വീട്ടിൽ വരാറുണ്ട് എന്ന് പറഞ്ഞു. ഞാൻ ടീച്ചരെ എറണാകുളത്തപ്പൻ അമ്പലത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്….
എട്ടിലോ ഒൻപതിലൊ പഠിക്കുമ്പോൾ ടൗൺ സ്കൂളിൽ ഒരു ബുക്ക് എക്സിബിഷൻ നടന്നിരുന്നു. അതിന് ഞങ്ങൾ students എല്ലാവരെയും ബസ്സിൽ കയറ്റി കൊണ്ടു പോയി. എല്ലാവരും അവരവർക്ക് ഇഷ്ടമുള്ള ബുക്സ് വാങ്ങി. എൻറെ കയ്യിലുള്ളതെല്ലാം കുക്കറി ബുക്സ്. എൻറെ ഫ്രണ്ട്സ് എന്നെ കളിയാക്കാൻ തുടങ്ങി. ആ സമയം ലത ടീച്ചർ (arts & painting) പറഞ്ഞു “കുട്ടിക്ക് ഇഷ്ടമുള്ളത് കുട്ടി വാങ്ങിക്കണം . മറ്റുള്ളവരെ ശ്രദ്ധിക്കേണ്ട”.
ടീച്ചറെ കണ്ടപ്പോൾ ഞാൻ അത് ഓർമിച്ചു.
ഈ പഴയ ഓർമ്മ പങ്കുവെച്ച് ശേഷം എൻറെ കുക്കിംഗ് ബ്ലോഗിനെ പറ്റിയും (Aaha Bhavan.blogspot.in) തഞ്ചാവൂർ പെയിൻറിംഗിനെ പറ്റിയും പറഞ്ഞു. (Gods in Gold)
ഞാൻ തഞ്ചാവൂർ പെയിൻറിംഗ് എക്സിബിഷൻ ഒരെണ്ണം കുറച്ചു വർഷം മുൻപ് നടത്തിയിരുന്നു.…
എൻറെ ആദ്യത്തെ പെയിൻറിംഗ് വാങ്ങിച്ചത് എൻറെ ടീച്ചർ തന്നെ…. സുജാത ടീച്ചർ….
ഈ നിമ്മിയും സുജിത്തും അവസാനം വന്നത് കാരണം ഞങ്ങൾക്ക് കുറച്ച് ഫോട്ടോസ് റിപ്പീറ്റ് ചെയ്യേണ്ടിവന്നു.🤣🤣
ശാന്തമായ മുഖം, സ്നേഹം തുളുമ്പുന്ന വിളി. വസന്ത ടീച്ചർ “അനൂ “ എന്ന് വിളിക്കുമ്പോൾ തന്നെ ഉള്ളിൽ ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ടല്ലോ… അത് വേറെ ലെവൽ തന്നെ.
ശാന്തമായ മുഖം, സ്നേഹം തുളുമ്പുന്ന വിളി. വസന്ത ടീച്ചർ “അനൂ “ എന്ന് വിളിക്കുമ്പോൾ തന്നെ ഉള്ളിൽ ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ടല്ലോ… അത് വേറെ ലെവൽ തന്നെ.
Karthik....my Pooram buddy...2000 batch....my brother's close friend.
പിന്നെ ചറപറ ചറപറ ഫോട്ടോസ് എടുക്കുകയായിരുന്നു…
സംഗീത സംവിധായകൻ കൈലാസ് മേനോൻ ഞങ്ങളുടെ സ്കൂളിൻറെ പഴയ വിദ്യാർത്ഥി ആയിരുന്നല്ലോ…. അപ്പൊ പിന്നെ അവനെ കൊണ്ട് ഒരു പാട്ടുപാടിക്കണ്ടെ?
ഫസ്റ്റ് നിമ്മി പറഞ്ഞു അവൻറെ കൂടെ സെൽഫി എടുക്കണ്ടാ എന്ന്… പിന്നെ അവൾ എന്നെ തിരിച്ചു വിളിച്ച് അവൻറെ അടുത്ത് തന്നെ കൊണ്ടുപോയി….
ആ കുട്ടിയെ ഞാൻ രണ്ടു മൂന്നു കൊല്ലം മുൻപ് എറണാകുളത്തപ്പൻ ക്ഷേത്രത്തിനു ഒരു അഭിമുഖത്തിനു വേണ്ടി വിളിച്ചിട്ടുണ്ടായിരുന്നു….
പിന്നെ വീട്ടിൽ വന്നപ്പോൾ ആണ് അമ്മ പറഞ്ഞത് അവൻറെ ചേട്ടൻ വിഷ്ണുവും എൻറെ അനിയൻ വിനായക്കും ഫ്രണ്ട്സും ക്ലാസ്സ്മേറ്റ്സും ആണെന്ന്.
ഇതിനെല്ലാം നടുക്ക് ഞാനും നിമ്മിയും ഒരാളെ കൂടെ കണ്ടു. ഞങ്ങൾ നീല കോന്തൻ എന്ന് വിളിച്ചു കൊണ്ടിരുന്ന നീൽകാന്ത്…1994 batch.
ചിന്ന്മയയിൽ നിന്നും പത്താം ക്ലാസിനു ശേഷം ഞങ്ങളുടെ സ്കൂളിലേക്ക് വന്നതാണ്…. എന്നിട്ട് ഞങ്ങളുടെ സ്കൂളിൻറെ ക്യാപ്റ്റനായി. ഇത് ഞങ്ങൾ senior വിദ്യാർഥികൾക്ക് ആർക്കും പിടിച്ചില്ല.
പക്ഷേ ഞാൻ മാത്രമേ പ്രതികരിച്ചുള്ളു.
കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുന്ന കഥ കേട്ടിട്ടുണ്ടോ. ഇവിടെ കുട്ടിക്കുരങ്ങൻ ആയി ഞാൻ.
അതിനുള്ള കൂലി എനിക്ക് ശാന്ത ടീച്ചർ തരികയും ചെയ്തു.
പ്രീഫെക്റ്റ് എങ്കിലും ആകേണ്ട എനിക്ക് ഒരു സ്ഥാനം പോലും തന്നില്ല.
വിശന്നു തുടങ്ങിയിരുന്നു.
Deliteൽ നിന്നും ഒരു പൊതി ഞങ്ങളുടെ പക്കൽ എത്തി… അതിൽ cutlet, പഴംപൊരി, സമൂസ, ലഡു, കശുവണ്ടി എല്ലാമുണ്ടായിരുന്നു…
ആ സമയത്ത് ഞങ്ങൾ കുറെ പേരെ കൂടി വിളിച്ച് സംസാരിച്ചു.
ഞങ്ങളുടെ ബാച്ച് പിള്ളേര് മിക്കവരും വേറെ രാജ്യങ്ങളിലാണ് - ജപ്പാൻ മുതൽ അമേരിക്ക വരെ.
കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് അനൗൺസ്മെൻറ് വന്നത് എല്ലാവരും കൂടി നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന്…. എത്ര പേരായിരുന്നു…. എല്ലാവരും കൂടി നിന്ന് എടുക്കുമ്പോഴേക്കും ഒരു സമയമായി…. പിന്നെ modern ആർപ്പോ ഇറോ വിളിയൊകെ ഉണ്ടായിരുന്നു….what fun!!
ഒരു തീരുമാനം നിമ്മിയും ആൻഡ്രൂസും ഞാനും കൂടി എടുത്തു. ഡിസംബറിൽ ഒരു class / batch get together. വരുന്നവർ വരട്ടെ . Date ഇപ്പോൾ പറയാം . സമയവും സ്ഥലവും പിന്നെ തീരുമാനിക്കാം. മുന്നേ പറഞ്ഞാൽ എല്ലാവർക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുമല്ലോ.
December 23rd is the day. Let’s see.
ആഹാരം കഴിച്ചു…. Andrew was in charge of collecting money for registration. പൈസ എണ്ണാൻ എല്ലാവരും അവനെ തിരക്കി ഇരിക്കുകയായിരുന്നു…
പക്ഷെ അവനെ ഞങ്ങൾ അടിച്ചുമാറ്റി…. അവൻറെ ഷർട്ടിൽ പിൻ ചെയ്തിരുന്ന
volunteer ബാഡ്ജ് ഊരിയെടുത്തു, എന്നിട്ട് അനൗൺസ് ചെയ്തു… “ഇവനെ ഞങ്ങൾക്ക് വേണം.”🤣
എന്നിട്ട് ഞങളുടെ ക്ലാസ് മുറിയിലേക്ക് പോയി.
പോകുന്ന വഴിക്ക് pledge എടുത്തു.
ചുറ്റിക്കറങ്ങി കുറച്ചു നേരം നടന്നു, വീണ്ടും ഓഡിറ്റോറിയത്തിൻറെ താഴെ എത്തി…അവിടെ നിൽക്കുമ്പോൾ വേറെ കുറെ വോളണ്ടിയേഴ്സ് കൂടി ഞങ്ങളുടെ കൂടെ വന്നു നിന്നു. സ്കൂള് alumni ഭാവിയിൽ എന്ത് ചെയ്യണം എന്നായിരുന്നു അവരുടെ discussion.
“We seniors must come to school and instil confidence in the young ones. Our life experiences will be our message.” അവർ പറഞ്ഞു.
എന്നിട്ട് തിരിഞ്ഞു നോക്കി എന്നോട് പറഞ്ഞു "താൻ അടുത്തല്ലേ താമസിക്കുന്നത് …ഇടയ്ക്ക് വരണം ."
എനിക്ക് എന്ത് experience?
അപ്പോൾ ഞാൻ അവരെ കളിയാക്കി.
“എന്താണ് എന്ടെ എക്സ്പീരിയൻസ് ? സ്കൂൾ വിട്ടു കഴിഞ്ഞാൽ ഉടനെ കെട്ടണം എന്ന് പറയണോ?”
അപ്പോൾ Andrew പറഞ്ഞു, “അല്ല, നീ വിചാരിക്കുന്നത് പോലെ അല്ല നീ. നീ ഉണ്ടാക്കിയ വീഡിയോ എത്ര നന്നായിരുന്നു എന്ന് നിനക്ക് അറിയുമോ. എത്രപേരാണ് എന്നോട് ചോദിച്ചത് ഇതാരാ ഉണ്ടാക്കിയത് എന്ന്” ആൻഡ്രൂ ഇത് പറയുന്നത് കേട്ടപ്പോൾ മനസ്സിനുള്ളിൽ ഒരു സന്തോഷ വിങ്ങൽ..... പറഞ്ഞറിയിക്കാൻ വയ്യ.
In continuation, രാത്രി എൻറെ അടുത്ത് തരുണും chatൽ പറഞ്ഞു…. “You have no idea what you have - so many people would want to be where you are. You have the freedom to do something and not worry about the outcome. You have been through much and now you have arrived. You have choice."
I cannot thank Andrew and Tharun enough for these words…The confidence it has instilled in me.
ശനിയാഴ്ച ഉച്ചയ്ക്ക് വന്ന അനു അല്ല ശനിയാഴ്ച വൈകുനേരം സ്കൂൾ വിട്ടു പോയത്.
I got to see ‘success’ as not just money, but as love, friends and happy emotions. I got to “feel” my success.
ഞങ്ങളുടെ ഈ കണ്ടുമുട്ടൽ, എനിക്ക് തന്ന പ്രചോദനം,എല്ലാം കൊണ്ടും, ഊർജ്ജം പകർത്തിയ നിമിഷങ്ങളാണ്.
അടുത്ത പ്രാവശ്യം നമ്പൂതിരിപ്പാട് സാറിനെ കാണാൻ ഇടയായി എങ്കിൽ, അദ്ദേഹത്തിൻറെ അടുത്ത് പറയണം, ഞാൻ happy ആയ Bhavan’s student ആണെന്ന്.
ആ സന്തോഷം …എൻറെ മനസ്സിൽ നിന്നും ഇനിയും മാറിയിട്ടില്ല..
ഇനി ഒരു നീണ്ട കാത്തിരിപ്പ് …ഡിസംബർ 23 ന് ആയി.
Comments
Nirmal - 1997 passout