ശനിയാഴ്ച അത്താഴം
ശനിയാഴ്ച രാത്രി ….അത്താഴം കഴിഞ്ഞു. ചപ്പാത്തിയും നല്ല എരിവുള്ള ഒരു mixed vegetable കറിയും. ഇത്രയും എരിവ് ഉണ്ടാവുമെന്ന് പാചകം ചെയ്യുമ്പോൾ കരുതിയില്ലാ.
എന്തായാലും കഴിച്ചിട്ട് ഒരു തൃപ്തിയും കിട്ടിയില്ല.
ശനിയാഴ്ച അല്ലേ… ഒരു സിനിമ കാണാമെന്ന് വിചാരിച്ച് നെറ്റ്ഫ്ലിക്സ് ഓണ് ചെയ്‌തു.
ശൊ…സിനിമയിൽ നല്ല നല്ല ഭക്ഷണം കാണിക്കുന്നു.
അത് കണ്ടപ്പോൾ വിശപ്പ് വീണ്ടും
തുടങ്ങി.
നൂഡിൽസ് ….heroine അതാണ് കഴിക്കുന്നത്. എനിക്കും നൂഡിൽസ് കഴിക്കണം.
സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോ നൈറ്റി ഒന്നും മാറാൻ പറ്റില്ല… എന്തു ചെയ്യും?
സ്വിഗ്ഗി ഉണ്ടല്ലോ.
‘ചിയാൻ’ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്യണോ അതോ ‘ചോപ്പ് സ്റ്റിക്സ്’ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്യണോ?
ഹരീഷിനോട് ചോദിച്ചു.
“അത്താഴം കഴിഞ്ഞതാണല്ലോ!! എനിക്ക് ഇതിൽ ഒരു പങ്കുമില്ല …നീ എവിടേ നിന്നു വേണമെങ്കിൽ ഓർഡർ ചെയ്തോ …കഴിച്ചോ.”
എനിക്കാണെങ്കിൽ വല്ലാത്ത കുറ്റബോധം. കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ ഈ കുറ്റബോധം പങ്കുവയ്ക്കാമായിരുന്നു.
ഹരീഷ് കൂട്ടുനിൽക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ ഒരു ഫോൺ ചെയ്തു …അങ്ങ് ദൂരെ …ലണ്ടനിലേക്ക്….
“അമ്മ ഓർഡർ ചെയ്തൊ… കഴിച്ചോ!”
ഹോ … എന്തൊരു മനസമാധാനം.
ഓർഡർ ചെയ്യാൻ വിചാരിച്ചത് ഒരു സൂപ്പ് മാത്രമായിരുന്നു…
പക്ഷേ ഈയൊരു വിഭവം കൊണ്ട് തരാൻ ആ കുട്ടി ഇത്രയും ദൂരം വരട്ടെ. പാവം Swiggy person. അതു കാരണം ഞാൻ വേറെയും ഓർഡർ ചെയ്തു….
ഭർതാവ് അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു.…
ഓ …എന്തൊരു പുച്ഛം.
ഞാൻ mind ചെയ്തില്ല.
ഹാ…ഭർത്താവല്ലേ.
എല്ലാം പങ്കുവയ്ക്കണം എന്നുള്ളത് ഞാൻ മറന്നിട്ടില്ല.
നമുക്ക് രണ്ടുപേർക്കും കൂടി കഴിക്കാമെന്ന് ഒരു പ്രാവശ്യം കൂടി offer ഉന്നയിച്ചു.
“സാധനങ്ങളൊക്കെ വീട്ടിലോട്ട് എത്തുമ്പോഴേക്കും പത്ത് മണിയാകും …എനിക്കൊന്നും വേണ്ട ..ഞാൻ കിടന്നുറങ്ങാൻ പോവുകയാണ്…” എന്നുപറഞ്ഞ് ഹരീഷ് ഫോണിൽ കുത്താൻ തുടങ്ങി.
സമയം കൃത്യം പത്തുമണി.
ബെല്ലടിക്കുന്നു .. ഞാൻ കതക് തുറക്കുന്നു…
ദാ… വന്നല്ലോ എൻറെ ആഹാരം!!
പ്ലാസ്റ്റിക് പാത്രത്തിൽ നിന്നും എല്ലാം പുറത്തു മാറ്റി….
ചൈനീസ് അല്ലേ ഓർഡർ ചെയ്തത്… സ്റ്റൈൽ ഒട്ടും കുറയ്ക്കണ്ട എന്ന് ധരിച്ചു…. ചോപ്പ് സ്റ്റിക്ക് എടുത്തു പ്രയോഗിച്ചു.
ദേ വരുന്നു വേറൊരാൾ ഫോർക്കും ആയി!
“നല്ല എരിവുണ്ട്… കുരുമുളകും ഇഞ്ചിയും കുറെ ഇട്ടിട്ടുണ്ട് ”,എന്ന് പറഞ്ഞ് ഹരീഷ് കുത്തുക്കുത്തി കഴിക്കുന്നതു കണ്ടു.
അങ്ങനെ ആക്രാന്തക്കാരിയായ ഞാനും, “എനിക്ക് ഒന്നും വേണ്ടേ“എന്ന് പറഞ്ഞ എൻറെ ഭർത്താവും കൂടി ഇന്നലെ രണ്ടു പ്രാവശ്യം അത്താഴം കഴിച്ചു!!
എങ്ങനെയുണ്ട് ?
Comments