കശുവണ്ടി ഓർമ്മകൾ

 


പഴയ ഒരു “കശുവണ്ടി” ഓർമ്മ കുരിക്കുന്നു…


ഞായറാഴ്ചകൾ.
വൈകുന്നേരം ദൂരദർശനിൽ സിനിമ ഉണ്ടാകും. നാലര മണിയാകുമ്പോൾ ഞങ്ങൾ 4 പേരും  
(അച്ചൻ, അമ്മ, അനിയൻ, ഞാൻ) ഒരുങ്ങും.
അമ്മ എന്തെങ്കിലും ഒരു പലഹാരം കാപ്പിയുടെ കൂടേ കഴിക്കുവാൻ ഉണ്ടാക്കും. 

അക്കാലത്ത് അച്ഛൻറെ അടുത്ത വലിയ കാശൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ we were very happy.

ചിലപ്പോൾ അച്ഛൻ മാർക്കറ്റിൽ നിന്നും പച്ച കശുവണ്ടി വാങ്ങിച്ചു കൊണ്ടുവരും. 
അങ്ങനെയാണെങ്കിൽ ഞായറാഴ്ച കശുവണ്ടി വറുത്തതായിരിക്കും പലഹാരം.

കശുവണ്ടി day is special!!
ഞങ്ങൾ നാല് പേരും കൂടി അടുക്കളയിൽ കയറും. അച്ഛൻ  പേപ്പറിൽ പൊതിഞ്ഞ കശുവണ്ടി പൊക്കത്ത് ഇരിക്കുന്ന ഡബ്ബാവിൽ നിന്നും എടുക്കും.
 “ഇത് അര കിലോ ഉണ്ട്.”  അത് പറയുമ്പോൾ അച്ഛൻറെ മുഖത്തുള്ള സന്തോഷം… ഇപ്പോൾ ഓർക്കുമ്പോൾ മനസ്സ്  തുളുമ്പുന്നു.

 “എന്നാ വിഹിതം വയ്ക്കാം….” എന്ന് പറഞ്ഞ് അച്ഛൻ എല്ലാവർക്കും 10 - 10 കശുവണ്ടി മാറ്റും.
 
അങ്ങനെ 40 കശുവണ്ടി ചൂടായ എണ്ണയിൽ വീഴും. നേരിയ ചൂടിൽ പതുക്കെ വറുക്കും.
 പൊന്നിൻ നിറമാകുമ്പോൾ അടുപ്പ് അണയ്ക്കും.
 5 മിനിറ്റിന് ശേഷം അത് ഒരു പാത്രത്തിലേക്ക് കോരി ഇടും. കുറച്ച് ഉപ്പും തൂകും. നല്ലവണ്ണം കുലുക്കും.

 ഇത് കഴിഞ്ഞാൽ ആണ് അടി തുടങ്ങാനുള്ള  സാധ്യത.  എന്തെന്നാൽ now comes the real division of the cashews!! ശ്രദ്ധിച്ചില്ലെങ്കിൽ വലിയ കശുവണ്ടി മറ്റൊരാൾക്ക് പോകും!

 അമ്മയുടെ കശുവണ്ടിയുടെ മുകളിൽ മാത്രം മുളക് പൊടി വിതറും. അമ്മയ്ക്ക് എരിവ് ഇഷ്ടമാണ്.

എന്നിട്ട് ഞങ്ങളെല്ലാവരും കാപ്പിയും കശുവണ്ടിയും എടുത്ത് ടിവിയുടെ മുന്നിൽ ചമ്രം പടിഞ്ഞിരിക്കും.

അനിയനും ഞാനും ടിവിയിൽ നോക്കി ഇരിക്കുമ്പോൾ,  അച്ഛൻറെയും അമ്മയുടെയും സ്നേഹസല്ലാപം സൈഡിൽ നടക്കുന്നുണ്ടാവും.
അച്ഛൻ അമ്മയ്ക്ക് തൻ്റെ ഓഹരിയിൽ നിന്നും ഒന്നോ രണ്ടോ കശുവണ്ടി  എടുത്ത് കൊടുക്കും.

 അന്തകാലത്തെ റൊമാൻസ്!🥰

കശുവണ്ടി എല്ലാം തിന്ന് കഴിഞ്ഞ് ആ കിണ്ണത്തിൻറെ അടിയിൽ പറ്റിയിരുക്കുന്ന എണ്ണയും ഉപ്പും കൂടി വഴിച്ചെടുത്ത് നക്കാൻ എന്ത് രുചിയാണെന്നറിയുമോ?

ഇപ്പോൾ …
എപ്പോ വേണമെങ്കിലും കശുവണ്ടി കഴിക്കാം. പക്ഷേ ആ രുചി… 
ഇല്ലേയില്ല.
  • അനുരാധ ഹരീഷ്

#memories #cashewnuts #lifewithparents #romance #sundaywithfamily #ഓർമകൾ #anuradharish96 #malayalam #malayalamwritings

Comments

Popular Posts